മുഖ്യമന്ത്രിക്കെതിരെ ആക്രമണം: രണ്ട് എം‌എല്‍എമാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂര്‍| WEBDUNIA| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (10:01 IST)
PRO
കണ്ണൂരില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.

പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്‌ണന്‍, ധര്‍മ്മടം എംഎല്‍എ കെ.കെ.കൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ നടക്കുന്പോള്‍ ഇരുവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ 22 പേരെ അറസ്‌റ്റു ചെയ്‌തു. സിപിഎം നേതാക്കളായ പികെ ശ്രീമതി, എംവി ജയരാജന്‍, പി ജയരാജന്‍ ഉള്‍പ്പെടെയുള്ള ആയിരം പേര്‍ക്കേതിരെ കേസെടുത്തു.

കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്. പോലീസ് സേനയുടെ ഔദ്യോഗിക പരിപാടിക്കിടയില്‍ തന്നെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് ശങ്കര്‍റെഡ്ഡി അന്വേഷിക്കുക.

മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുക കണ്ണൂര്‍ ഐ ജി സുരേഷ് രാജ് പുരോഹിതും ആയിരിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഡിജിപി കെഎസ് ബാലസുബ്രമണ്യവുമായും ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ട് തലത്തിലുള്ള അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :