മുഖ്യന്റെ മുറിയില്‍ സ്ത്രീ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു

കൊച്ചി| WEBDUNIA|
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മുറിയില്‍ സ്ത്രീ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. രണ്ട് കുട്ടികളുമായെത്തിയ സ്ത്രീയാണ് മുറിയില്‍ കയറാന്‍ ശ്രമം നടത്തിയത്. ആലുവ പാലസില്‍ ആയിരുന്നു സംഭവം.

പ്രകോപനപരമായ പരാമര്‍ശം നടത്തിക്കൊണ്ടാണ് ഈ സ്ത്രീ മുഖ്യമന്ത്രി തങ്ങിയ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചത്. ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയായ ഇവര്‍. മുഖ്യമന്ത്രിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് വിട്ടയച്ചു. ചില പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ആലുവയില്‍ എത്തിയത്.

ഈയിടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ മുറിയിലെത്തി അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്ന് ഫോണ്‍ ചെയ്ത ആളെ പൊലീസ് പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :