മുകേഷിന്‍റെ പ്രസ്താവന അഭിനയം: തിലകന്‍

WEBDUNIA|
PRO
തന്നെ നാടകത്തില്‍ സഹകരിപ്പിക്കുമെന്ന സംഗീതനാടക അക്കാദമി ചെയര്‍മാന്‍ മുകേഷിന്റെ പ്രസ്താവന അഭിനയമാണെന്ന് നടന്‍ തിലകന്‍. തന്നെപ്പോലൊരു കലാകാരനെ കൊന്ന കൊലപാതകികളാണ്‌ അമ്മയും ഫെഫ്കയുമെന്നും തിലകന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ നിന്ന്‌ വിലക്ക്‌ നേരിടുന്ന തിലകന്‌ താല്‍പര്യമുണ്ടെങ്കില്‍ നാടകവുമായി സഹകരിപ്പിക്കുമെന്ന്‌ കഴിഞ്ഞ ദിവസം മുകേഷ്‌ പറഞ്ഞിരുന്നു. തിലകന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തിരിക്കുന്ന അക്ഷരജ്വാലാ നാടക കളരിയുടെ ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട്‌’ എന്ന നാടകത്തിലൂടെയാണ്‌ തിലകന്‍ വീണ്ടും നാ‍ടകവേദിയിലെത്തുക.

പത്തൊമ്പതാം വയസ്സില്‍ കോട്ടയം നാഷനല്‍ തിയേറ്ററിലൂടെ അരങ്ങിലെത്തിയ തിലകന്‍ തുടര്‍ന്ന്‌, കെ പി എ സി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അഭിനയിച്ചിട്ടുണ്ട്. 1990ല്‍ ചാലക്കുടി സാരഥി തിയേറ്റേഴ്സിന്റെ ആദിശങ്കരന്‍ ജനിച്ച നാട്ടില്‍ എന്ന നാടകത്തിലാണ്‌ തിലകന്‍ അവസാനമായി അഭിനയിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :