മാധ്യമങ്ങള്‍ക്കെതിരെ സിപിഎം കോടതിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ സി പി എം ഹൈക്കോടതിയില്‍ കോടതിയല‌ക്‍ഷ്യത്തിന് ഹര്‍ജി നല്‍കി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴി ചോര്‍ത്തി നല്‍കിയതിനാണ് പൊലീസിനെതിരെ ഹര്‍ജി നല്‍കിയത്. പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതാണ് മാധ്യമങ്ങള്‍ക്കെതിരെ ഹര്‍ജി നല്‍കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്. കോഴിക്കോട്‌ ജില്ലാ കമ്മറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ്‌ ഹര്‍ജി നല്‍കിയത്‌.

കസ്റ്റഡിയില്‍ എടുത്ത പ്രതികളുടെ മൊഴികള്‍ പുറത്തുവിടുന്നത്‌ 2010 ഡിസംബര്‍ 22 ലെ കോടതി വിധി അനുസരിച്ച്‌ കോടതിയലക്‍ഷ്യമാണെന്നാണ്‌ ഹര്‍ജിയിലെ വാദം. കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ മൊഴികള്‍ പുറത്തുവിടരുതെന്നും കോടതിയില്‍ മാത്രമേ ഇവ സമര്‍പ്പിക്കാവൂ എന്നുമാണ്‌ ഈ വിധിയില്‍ പറയുന്നത്‌.

പ്രതികളുടെ മൊഴികള്‍ പുറത്ത് വിടുന്നത് പൊലീസുകാരാണെന്നാണ് സി പി എം ആരോപിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങള്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്നെന്ന് സി പി എം ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :