മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
മലയാളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങള്‍ക്ക് എതിരെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസ്‌ ആഘോഷിച്ച മാധ്യമങ്ങള്‍ സി ബി ഐ നല്‍കിയ സത്യവാങ്മൂലം ഉള്‍പ്പേജിലേക്ക് മാറ്റുകയയിരുന്നെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷത്തിനനുകൂലമായി ജനവികാരമുണ്‌ടാകാതിരിക്കാനുള്ള കുത്തക മാധ്യമങ്ങളുടെ കുത്സിത ശ്രമമാണ്‌ ഇത്‌ കാണിയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ലാവ് ലിന്‍ കമ്പനിയുമായി സാമ്പത്തിക ഇടപാട്‌ നടത്തിയതിന്‌ തെളിവ്‌ ലഭിച്ചില്ലെന്ന് കഴിഞ്ഞദിവസം സിബിഐ കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :