മാധ്യമങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു; കഴമ്പുണ്ടെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി
കോട്ടയം: |
WEBDUNIA|
PRO
PRO
കുറെ മാസങ്ങളായി മാധ്യമങ്ങള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളില്‍ അല്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. . വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.
തെറ്റും ശരിയും കണ്ടെത്തിവേണം മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടത്. സത്യത്തോട് നീതി പുലര്‍ത്താനാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിനിടെ, ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചശേഷമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഹാളിന് മുന്നിലെത്തിയത്. പൊലീസ് തടഞ്ഞപ്പോള്‍ ഹാളിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.