മാണിയും ജോസഫും കേരള കോണ്‍ഗ്രസിലേക്ക്‌ തിരിച്ചുവരണം: പി സി തോമസ്‌

കോട്ടയം| WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു പോയ പി ജേ ജോസഫും മാണിയും അടക്കമുള്ളവര്‍ തിരിച്ച് വരണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി സി തോമസ്. കേരള കോണ്‍ഗ്രസ്‌ എന്ന പേര്‌ താന്‍ ചെയര്‍മാനായ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിക്കോ പി ജെ ജോസഫിനോ പാര്‍ട്ടി ചെയര്‍മാന്‍ സ്‌ഥാനം നല്‍കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ ഒരു നിബന്ധനയുണ്ട്‌. പാര്‍ട്ടിയില്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കണമെന്നും തോമസ്‌ പറഞ്ഞു.

നേരത്തെ മാണി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പി സി തോമസ് പി ജെ ജോസഫ് ചെയര്‍മാനായ കേരളാ കോണ്‍ഗ്രസില്‍ ചേക്കേറുകയായിരുന്നു. പി ജെ ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ പി സി തോമസ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ആകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :