മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ്

മാണി, ബിജു രമേശ്, ബാര്‍, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല
തിരുവനന്തപുരം| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (20:36 IST)
ബാര്‍ കോഴക്കേസില്‍ കേരളരാഷ്ട്രീയം കലങ്ങിമറിയുകയാണ്. കേസില്‍ ഒന്നാം പ്രതിയായ ധനമന്ത്രി കെ എം മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ് രംഗത്തെത്തി. ബാര്‍ കോഴ ആരോപണം വളരെ ചെറിയ ആരോപണമാണെന്നും 100 കോടിയോളം രൂപയുടെ അഴിമതിയാണ് മാണി നടത്തിയതെന്നും ബിജു രമേശ് ആരോപിച്ചു.

ക്വാറി ഉടമകളുടെ സംഘടന 10 കോടി രൂപ മാണിക്ക് നല്‍കി. മാണി നേരിട്ടാണ് കോഴ വാങ്ങിയത്. ക്വാറി, ജ്വല്ലറി, ബേക്കറി ഉടമകളില്‍ നിന്ന് കോടികളാണ് കോഴ വാങ്ങിയത്. മൈദയുടെ നികുതി എടുത്തുകളഞ്ഞത് വടക്കേ ഇന്ത്യന്‍ ലോബിയെ സഹായിക്കാനാണ് - ബിജു രമേശ് ആരോപിച്ചു.

അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയവരുടെ ശബ്‌ദരേഖ കൈവശമുണ്ട്. മാണിയെ ന്യായീകരിക്കുന്നതിലൂടെ മുഖ്യമന്ത്രി കൂട്ടുപ്രതിയാകുകയാണെന്നും ബിജു രമേശ് ആരോപിച്ചു.

ബിജു രമേശിനോട് മാണി അഞ്ചു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും ആദ്യ ഗഡുവായി ഒരു കോടി രൂപ
വാങ്ങിയെന്നുമുള്ള ആരോപണത്തിലാണ് ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവസാനമായി പണം നല്‍കിയത് ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ വച്ചാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :