മഹാരാജാസില്‍ എസ്എഫ്ഐക്ക് ചരിത്ര തോല്‍വി

എറണാകുളം| WEBDUNIA|
PRO
എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐക്ക് ചരിത്ര തോല്‍വി. കഴിഞ്ഞ 25 വര്‍ഷമായി എസ് എഫ് ഐ കുത്തകയായി വെച്ചിരുന്ന ചെയര്‍മാന്‍ സീറ്റ് എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കെ എസ് യു സ്വന്തമാക്കി. എസ് എഫ് ഐയിലെ ലതീഷ് തങ്കപ്പനാണ് ചരിത്ര തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

കെ എസ് യുവിലെ ജിനോ ജോണ്‍ ആണ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എസ് എഫ് ഐയുടെ കോട്ട തകര്‍ത്തത്. 250ലേറെ വോട്ടുകള്‍ക്കാണ് കെ എസ് യുവിലെ ജിനോ ജോണ്‍ എസ് എഫ് ഐയിലെ ലതീഷ് തങ്കപ്പനെ പരാജയപ്പെടുത്തി ക്യാമ്പസില്‍ കെ എസ് യുവിന്‍റെ നീലനിറം പറത്തിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്നിരിക്കുന്ന പുതിയ നിയമനിര്‍മ്മാണം ആണ് തങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുന്നത് എന്നാണ് എസ് എഫ് ഐ വാദിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും ജയിച്ച ആള്‍ക്കാര്‍ക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന നിബന്ധനയാണ് എസ് എഫ് ഐയെ വെട്ടിലാക്കിയതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :