മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞിട്ടില്ല: വിഎസ്; പറഞ്ഞെന്ന് ശിവദാസമേനോന്‍

ഒറ്റപ്പാലം| WEBDUNIA| Last Modified ശനി, 19 മാര്‍ച്ച് 2011 (20:30 IST)
PRO
PRO
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശിവദാസമേനോന്‍. ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വി എസ് തീരുമാനം മാറ്റിയത് പി ബി പറഞ്ഞിട്ടാണ്. അനാരോഗ്യം ചൂണ്ടിക്കാട്ടി മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് വി എസ് പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ മിനുട്സില്‍ ഇക്കാര്യം ഉണ്ടെന്നും ടി ശിവദാസമേനോന്‍ വ്യക്തമാക്കി

അനാരോഗ്യം കാരണം മത്സരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ സ്വകാര്യചാനലിനോട് വ്യക്തമാക്കിയിരുന്നു. തനിക്ക് പലരും പ്രായം കൂട്ടിപ്പറയുകയാണെന്നും ആരോഗ്യത്തിന് കുഴപ്പമില്ലെന്നും അദ്ദേഹം ചാനലില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :