കണ്ണൂര്‍|
JOYS JOY|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (08:28 IST)
നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്ടര്‍മാരുടെ മൃതദേഹം
ഇന്ന് സംസ്കരിക്കും. ബംഗളൂരുവില്‍ എത്തിച്ച ഡോ ദീപക് കെ തോമസിന്റെയും ഡോ ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ ഒമ്പതു മണിയോടു കൂടി അവരവരുടെ വീടുകളില്‍ എത്തിക്കും.
അതേസമയം, ഇവര്‍ക്കൊപ്പം നേപ്പാളിലെത്തി ഭൂകമ്പത്തില്‍ ഗുരുതരമായ പരുക്കുകളോട് രക്ഷപ്പെട്ട ഡോ. അഭിന്‍ സൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃക്കകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഡോ അഭിന്‍ സൂരിക്ക് ഇപ്പോള്‍ ഡയാലിസിസ് നടത്തി വരികയാണ്.
ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഡോ ദീപകിന്റെയും ഡോ ഇര്‍ഷാദിനെയും മൃതദേഹങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന്, രാത്രിയോടെ ബംഗളൂരുവിലേക്കും അവിടെ നിന്ന് അവരവരുടെ നാട്ടിലേക്കും കൊണ്ടുപോകും.