മലപ്പുറത്ത് മാവോയിസ്റ്റ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തെ പൊലീസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരള പൊലീസ് കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മാസം 28 നകം ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറത്തെ അതിര്‍ത്തി പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വാര്‍ദ്ധിപ്പിച്ചിട്ടുണ്ട്.