മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളെടുത്ത് ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി

തിരുനാവായ| WEBDUNIA|
PRO
മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളെടുത്തശേഷം ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം തിരുനാവായില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന് സാമ്പത്തിക നേട്ടം ലഭിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവായ പട്ടണക്കാവ് കൈനക്കരി സ്വദേശി യുവാവിനും കൂട്ടുപ്രതികള്‍ക്കുമെതിരെ കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. ഭര്‍ത്താവുള്‍പ്പെടെ നാല് പേരാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.

എസ്ഡിപിഐയുടെ പ്രാദേശിക നേതാവും തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിലുണ്ട്. തീര്‍ത്തും ദരിദ്രകുടുംബത്തില്‍ പെട്ട യുവതിയുടെ അഛന്‍ ഹൃദ്‌രോഗിയും അമ്മ മാനസിക രോഗിയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :