മന്ത്രിസഭാ പുന:സംഘടനയുടെ മറവില്‍ സോളാര്‍ തട്ടിപ്പ് മുക്കാന്‍ നീക്കം നടക്കുന്നതായി പിസി ജോര്‍ജ്

കോട്ടയം | WEBDUNIA|
PRO
PRO
മന്ത്രിസഭാ പുന:സംഘടനയുടെ മറവില്‍ സോളാര്‍ തട്ടിപ്പ് മുക്കാന്‍ നീക്കം നടക്കുന്നതായി ചീഫ് വിപ്പ് പിസി ജോര്‍ജ്. കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നം മന്ത്രിസഭാ പുന:സംഘടനയല്ല, സോളാര്‍ അഴിമതിയിലെ വമ്പന്‍മാരെ പിടികൂടുകയെന്നുള്ളതാണ്.

രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതുകൊണ്ട് സോളാര്‍ പ്രശ്നം അവസാനിക്കുമോ?, രണ്ടുമാസമായി കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നം സോളാര്‍ അഴിമതിയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ അതു വ്യക്‌തമാക്കും. കേരളത്തില്‍ ആരും പുന:സംഘടന എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ബോധപൂര്‍വ്വം ആരോ അത് ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

മുഖ്യമന്ത്രി അതിബുദ്ധിമാനാണ്. പക്ഷെ ജനത്തിന്റെ സംശയങ്ങൾ മാറ്റാന്‍ ഇപ്പോഴത്തെ നീക്കം കൊണ്ടുകഴിയില്ല, പിടിച്ചു നില്‍ക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കില്ല. ശാലുമേനോന്റെ അറസ്റ്റുമുതല്‍ ജനത്തിന് സംശയങ്ങള്‍ തുടങ്ങിയതാണ്. സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിന്റെ നടപടിയെ ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരെപ്പോലുള്ളവര്‍ പോലും സംശയത്തോടെയാണ് നോക്കിയതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

കള്ളന്‍മാരെ പിടികൂടി ജനത്തിന് മുന്നില്‍ നിര്‍ത്താതെ സര്‍ക്കാരിന് വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :