മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ മാതാവ്‌ തങ്കമ്മ (87) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവേയാണ്‌ അന്തരിച്ചത്‌.

സംസ്കാരം തിങ്കളാഴ്ച പോത്തന്‍‌കോട്ടെ വീട്ടുവളപ്പില്‍ നടക്കും. വെമ്പായം ഗ്രാമപഞ്ചായത്തിലെ കൊടിക്കുന്നിലെ വസതിയിലായിരുന്നു താമസം.

ഭര്‍ത്താവ്‌ പരേതനായ കുഞന്‍. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ സുശീലന്‍, സത്യന്‍, ലീല, അനില, പരേതരായ പ്രസന്‍, രാജി എന്നി‍വര്‍ മക്കളാണ്‌.

നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എന്നിവര്‍ അനുശോചിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :