മദനിയുടെ ജാമ്യം: ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. ജഡ്ജിമാര്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ മദനിയുടെ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നത് പുതിയ ബഞ്ചിനു വിട്ടു. പുതിയ ബഞ്ചിനെ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരിക്കും നിശ്ചയിക്കുന്നത്.

പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കുറ്റപത്രത്തിലും വ്യത്യസ്ത വിവരങ്ങളാണുള്ളതെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഇതേകാരണത്താല്‍ മദനിക്ക് ജാമ്യം അനുവദികാമെന്നും എന്നാല്‍ പൊലീസിനു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ജാമ്യം നല്‍കേണ്ടതില്ല എന്ന വ്യത്യസ്ത നിലപാടുകളാണ് ഡിവിഷന്‍ ബഞ്ച് കൈക്കൊണ്ടത്.

ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് മദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. മദനിക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്ന് കട്ജുവും ആവശ്യമുള്ള തെളിവുകള്‍ ഉണ്ട് എന്ന് മിശ്രയും നിലപാട് എടുത്തത് കാരണമാണ് ഹര്‍ജി പുതിയ ബഞ്ചിന് വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :