മദനിക്ക് ജാമ്യമില്ല

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സ്വതന്ത്രമായ ചികിത്സയ്ക്കായി സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളി. സുപ്രീംകോടതി കഴിഞ്ഞ ജനുവരിയില്‍ ജാമ്യം നിഷേധിച്ച മദനിക്ക് ചികിത്സയ്ക്കു വേണ്ടി മാത്രം ജാമ്യം കൊടുക്കേണ്ടതില്ലെന്നായിരുന്നു വിചാരണക്കോടതി നിരീക്ഷിച്ചത്.

അതേസമയം, ആരോഗ്യസ്ഥിതി വളരെ മോശമായ മദനിക്ക് വിദഗ്ദ ചികിത്സ നല്‍കണമെന്നു ജഡ്ജി എച്ച്. ആര്‍ ശ്രീനിവാസ് ജയിലധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി. വിദഗ്ദചികിത്സ ലഭിക്കുന്നില്ലെങ്കില്‍ മദനിക്ക് വിചാരണക്കോടതിയെ സമീപിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :