മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ട്.

ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് അസുഖമുണ്ടെന്ന് പറയുന്നതെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.

മദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ജനവരി 29ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍േദശിച്ചിരുന്നു. ചികിത്സയ്ക്കായി ജാമ്യം അഭ്യര്‍ഥിച്ച് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിര്‍ദേശം.

വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ചെലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കണം എന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :