മണിയുടെ വിവാദപ്രസംഗം: കൊലക്കേസുകളില്‍ അന്വേഷണം നിലയ്ക്കുന്നു?

കൊച്ചി| WEBDUNIA|
PRO
PRO
എം എം മണിയുടെ വിവാദപ്രസംഗത്തെ തുടര്‍ന്നുണ്ടായ കേസുകളില്‍ അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. പ്രസംഗത്തില്‍ മണി പരാമര്‍ശിച്ച അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ ആണ് അന്വേഷണം വഴിമുട്ടുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും.

ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഈ കേസുകള്‍ നടക്കുന്നുണ്ടെന്നാണ് കുടുംബങ്ങള്‍ സംശയിക്കുന്നത്. മണി ജാമ്യത്തില്‍ ഇറങ്ങിയതോടെ കേസുകള്‍ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് അത് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം സെക്രട്ടറിയായിരുന്ന മുള്ളന്‍ചിറ മത്തായിയെ തല്ലിക്കൊന്നത് 1983 ജനുവരി 26നായിരുന്നു. 1983 ജൂണ്‍ ഒന്നിനാണ് മുട്ടുകാട് നാണപ്പനെ കുത്തിക്കൊന്നത്. എന്നാല്‍ ഈ കേസുകളിലൊന്നും ആരും ശിക്ഷിക്കപ്പെട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :