മംഗളം ഓഫീസിന് നേരെ ആക്രമണം

പാലക്കാട്‌| WEBDUNIA| Last Modified ശനി, 14 ഫെബ്രുവരി 2009 (11:51 IST)
മംഗളം ദിനപ്പത്രത്തിന്‍റെ പാലക്കാട്‌ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഒരു സംഘം അക്രമികള്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അമ്പതോളം പേര്‍ അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

സ്കാനിങ്‌ മെഷീനുകളും കംപ്യൂട്ടറുകളും മംഗളം ഡയഗ്‌നോസ്റ്റിക്‌ സെന്‍ററിന്‍റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. ഓഫീസിന്‍റെ മുറ്റത്തു കിടന്ന ആംബുലന്‍സിന് നേര്‍ക്കും അക്രമമുണ്ടായി. ഓഫീസിന് പുറത്തെ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.

സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. സി പി എമ്മിനെതിരെ വാര്‍ത്ത എഴുതിയെന്ന പേരില്‍ മംഗളം ലേഖകനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :