ഭൂമിതട്ടിപ്പ്: ടി ഒ സൂരജിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ടി ഒ സൂരജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. തണ്ടപ്പേര് റദ്ദാക്കിയ ടി ഒ സൂരജിന്റെ ഉത്തരവ് തെറ്റായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സിവില്‍ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഇടപെടലാണ് എല്ലാ ക്രമക്കേടുകള്‍ക്കും തുടക്കമിട്ടതെന്നും കോടതി വിമര്‍ശിച്ചു.

ഭൂമി തട്ടിപ്പ് സംബധിച്ച റവന്യൂ സെക്രട്ടറിയുടെ അന്വേഷണ റിപോര്‍ട്ട് തള്ളണമെന്നും, ഭൂമിതട്ടിപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സലിം രാജിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി.

അതിനിടെ കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് റവന്യൂ ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :