ഭൂമി കയ്യേറ്റക്കാരെ നേരിടും - മന്ത്രി

K.P. Rajendran
PRDPRD
സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം അതാത് ജില്ലാകളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇടുക്കിയിലുള്‍പ്പെടെ പലസ്ഥലങ്ങളിലും വീണ്ടെടുത്ത ഭൂമിയില്‍ അനധികൃത കയ്യേറ്റം നടക്കുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അനധികൃത കയ്യേറ്റങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ ലാന്‍റ് മാഫിയയാണ്‌.

സംസ്ഥാനത്തൊട്ടാകെ കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുത്ത ഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നതിനുമാണ്‌ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം പതിനാലായിരത്തോളം ഏക്കര്‍ ഭൂമി ഒഴിപ്പിച്ചെടുത്ത്‌ ലാന്‍റ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്‌.

ആറായിരത്തോളം ഏക്കര്‍ ഭൂമി ഒഴിപ്പിച്ച്‌ ലാന്‍റ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌. ഇനിയും കുറേ ഭൂമി ഒഴിപ്പിക്കാനായി കണ്ടെത്തിയിട്ടുണ്ട്‌. ഇപ്രകാരം ലഭിക്കുന്ന ഭൂമി ആദിവാസികളുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതിനു പുറമേ പൊതു ആവശ്യങ്ങള്‍ക്കും ഉപയുക്തമാക്കും.

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 27 നവം‌ബര്‍ 2007 (09:51 IST)
പട്ടണ പ്രദേശങ്ങളില്‍ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സര്‍ക്കാരിന്‌ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന വിധത്തിലുള്ള പദ്ധതികള്‍ക്കായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :