ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും പറയില്ല: മുഖ്യമന്ത്രി

PROPRO
ലാവ്‌ലിന്‍ കേസില്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും പറയില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഇപ്പോള്‍ നിര്‍വഹിക്കുന്നത് ഭരണഘടനാ ബാധ്യത മാത്രമാണെന്നും ലാവ്‌ലിന്‍ കേസില്‍ തന്‍റെ നിലപാടുകള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു എന്നും അച്യുതാനന്ദന്‍ പറഞ്ഞു.മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുടെ ഉദ്ഘാടനം സംബന്ധിച്ച് തീരുമാനങ്ങള്‍ ആയിട്ടില്ല. സി ബി ഐ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞുകഴിഞ്ഞു എന്നാണ്‌ വി എസ്‌ മറുപടി പറഞ്ഞത്‌. അതേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ രാഷ്‌ട്രീയപ്രേരിതമാണോ എന്ന്‌ പരിശോധിക്കുന്നു എന്ന്‌ പറഞ്ഞു.

കേരളത്തിലെ രാഷ്‌ട്രീയസ്ഥിഗതികളെക്കുറിച്ച്‌ കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനാണ്‌ താന്‍ ഡല്‍ഹിക്ക്‌ പോയത്‌. പ്രകാശ്‌ കാരാട്ടിനെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളിലുമുള്ള തന്‍റെ നിലപാട്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം| WEBDUNIA|
ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷന്‍ നടപടിയുടെ നിയമ വശം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :