ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ സുധാകരന്‍

G. Sudhakaran
KBJWD
ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിടാനുള്ള അധികാരം തനിക്കുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പഴയ ബോര്‍ഡ് പിരിച്ചുവിട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്‍. ബോര്‍ഡംഗങ്ങള്‍ പലപ്പോഴും തങ്ങളുടെ നിലപാട് മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി മന്ത്രിയുടെ പാട്ടിന് പോകും എന്ന രീതിയിലാണ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയും ബന്ധപ്പെട്ട നിയമങ്ങളും അനുസരിച്ച് ബോര്‍ഡിനെ പിരിച്ചുവിടാനുള്ള പൂര്‍ണ്ണ അധികാരം തനിക്കുണ്ട്.

ഇക്കാര്യം അംഗങ്ങള്‍ മറക്കരുത്. പഴയ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിട്ടത് താനാണെന്ന കാര്യം നിലവിലെ അംഗങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അംഗങ്ങളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നത് മന്ത്രിയാണ്.

പാലക്കാട്| M. RAJU| Last Modified വെള്ളി, 7 മാര്‍ച്ച് 2008 (12:14 IST)
ഭക്തകവി പൂന്താനത്തെക്കുറിച്ച് വിവരമില്ലാത്ത ഒരു വക്കീല്‍ സത്യവാങ്മൂലം നല്‍കിയതിന്‍റെ പേരില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും ശബരിമല അരവണ പ്രശ്നത്തിനുമെല്ലാം താനാണ് മറുപടി പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :