ബിവറേജസുകള്‍ക്ക് മുന്നില്‍ ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട; ഇതാവരുന്നു സര്‍ക്കാറിന്റെ പുതിയ പദ്ധതി

മദ്യശാലയ്ക്കു മുന്നില്‍ ക്യൂ നിന്ന് വിയര്‍ക്കേണ്ട...ഇതാ വരുന്നു സര്‍ക്കാറിന്റെ പുതിയ പദ്ധതി

തിരുവനന്തപുരം| AISWARYA| Last Modified ബുധന്‍, 24 മെയ് 2017 (13:49 IST)
മദ്യപാനികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ബിവറേജസുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് ഇനി വിഷമിക്കേണ്ട. സംസ്ഥാന സര്‍ക്കാര്‍ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന ശാലകള്‍
എല്ലാം ഹൈടെക്ക് ആക്കാനൊരുങ്ങുകയാണ്. ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിക്ക് തീരുമാനമെടുത്തുകഴിഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇതു നിലവില്‍ വരും.

കുടാതെ ഇനി പണം കൈയില്‍ ഇല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ബിവറേജസ് സംവിധാനത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ സമഗ്ര കംപ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :