ബിനോയ് വിശ്വത്തിന് വകതിരിവില്ലെന്ന് ജയരാജന്‍

കോഴിക്കോട്| WEBDUNIA|
PRO
സംസ്ഥാന വനംമന്ത്രി ബിനോയ് വിശ്വത്തിന് വകതിരിവില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. രാഷ്ട്രീയക്കാര്‍ മാഫിയക്കാര്‍ ആയതിനാലാണ് വനാവകാശനിയമം നടപ്പാക്കാന്‍ കഴിയാത്തതെന്ന് മന്ത്രി ബിനോയ് വിശ്വം പ്രസ്താവിച്ചിരുന്നു. ഇതിനോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

സി പി ഐക്കാര്‍ മാഫിയാക്കാരാണെങ്കില്‍ അത് അങ്ങിനെതന്നെ പറയണം. അല്ലാതെ രാഷ്ട്രീയക്കാരെല്ലാം മാഫിയാക്കാരാണെന്ന് പറയരുത്. വകതിരിവില്ലാത്തവരുടെ കൈയില്‍ അധികാരം കിട്ടിയതിന്‍റെ ദുര്‍ഗതിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതുകൊണ്ടാണ് വനാവകാശനിയമം നടപ്പിലാകാത്തതെന്നും ജയരാജന്‍ ആരോപിച്ചു.

എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തിയതായി തെളിവില്ലെന്ന സി ബി ഐ സത്യവാങ്മൂലത്തില്‍ ഇ പി ജയരാജന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പിണറായി വിജയനെതിരെ മാധ്യമങ്ങള്‍ കുപ്രചാരണമാണ്‌ നടത്തിയത്തെന്നും സത്യം പുറത്ത്‌ വരുമെന്നും ജയരാജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :