കൊച്ചി ബിനാലെക്കെതിരായ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുകൂടാതെ ബിനാലെയ്ക്ക് നാലുകോടി രൂപ പ്രത്യേക ധനസഹായവും നല്‍കും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണിക്കാര്യം.
കാസര്‍കോട് ജില്ലക്ക് 11,000 കോടി രൂപയുടെ പ്രത്യേക പദ്ധതി അനുവദിച്ചിട്ടുണ്ട്. രാജാക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാച്ചിലവ് സര്‍ക്കാര്‍ വഹിക്കും. വരള്‍ച്ച പരിഗണിച്ച് കുടിവെള്ള വിതരണത്തിനായി ഓരോ ജില്ലകള്‍ക്കും രണ്ടരക്കോടി രൂപവീതം നല്‍കും.
കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ 206.95 കോടി രൂപയും വകയിരുത്തി. ഇതുവരെയുള്ള നഷ്ടം നികത്താന്‍ കേരഫെഡിന് ഒരു കോടി 85 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.