ബിജെപി സ്ഥാനാര്‍ഥി രാജഗോപാലായത് യുഡിഎഫിന് ഗുണം ചെയ്തു: മുരളീധരന്
കോഴിക്കോട്|
WEBDUNIA|
PRO
PRO
ഒ രാജഗോപാല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി എത്തിയത് യു ഡി എഫിനാണ് ഗുണം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ബി ജെ പി സ്ഥാനാര്‍ഥി ദുര്ബലനായിരുന്നെങ്കില് ആ വോട്ടുകള്‍ എങ്ങോട്ടു മറിയുമായിരുന്നെന്ന് യു ഡി എഫ് നേതൃത്വം ചിന്തിക്കണമെന്നും മുരളീധരന് പറഞ്ഞു.
ആര് ശെല്‍വരാജിന് പകരം മറ്റൊരാളായിരുന്നു യു ഡി എഫ് സ്ഥാനാര്ഥിയെങ്കില് ഭൂരിപക്ഷം 25,000 വോട്ടുകള്‍ കവിഞ്ഞേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ താനുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് ശരിയാണ്. എന്നാല്‍ ആ എതിര്‍പ്പ് എല്‍ ഡി എഫിന് ഗുണകരമാകുമെന്ന് കണ്ടാണ് പിന്നീട് ശെല്‍വരാജിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ ചിലരുടെ അഭിപ്രായ വ്യത്യാസം യു ഡി എഫിന് വോട്ടു കുറയാന്‍ ഇടയാക്കി. ഇത് ബി ജെ പിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. താനും ആര്യാടനും പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് ബി ജെ പിയുടെ വോട്ടിലുണ്ടായ വര്‍ദ്ധന വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.