ബിജെപി പ്രവര്‍ത്തകന്റെ കൊല; എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയെ പ്രതിചേര്‍ക്കും

കണ്ണൂര്‍ ജില്ലയിലും മയ്യഴിയിലും ഹര്‍ത്താല്‍

പയ്യന്നൂര്‍| WEBDUNIA|
PRO
പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയെ പ്രതി ചേര്‍ക്കും. സരിന്‍ ശശിയടക്കം 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ നടന്ന അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മയ്യഴിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .

പറശ്ശിനിക്കടവ് ഉത്സവം, ശബരിമല തീര്‍ഥാടനം എന്നിവ പരിഗണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആര്‍ എസ് എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹകും ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ (28) ആണ് മരിച്ചത്. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പാടിയോട്ടുചാലിലെ ലക്ഷ്മണന്‍ (38), പയ്യന്നൂരിലെ ഓട്ടോഡ്രൈവറായ അന്നൂര്‍ സ്വദേശി നാരായണന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണൂരില്‍ നടക്കുന്ന കെടിജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനാചരണത്തിന് വാഹനങ്ങളില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബിജെപി. പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമാണ് പെരുമ്പ ദേശീയപാതയില്‍ ഏറ്റുമുട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :