ലോക്സഭാതെരഞ്ഞെടുപ്പിനുളള മൂന്നു സ്ഥാനാര്‍ഥികളെ കൂടി ബിജെപി കേരളാഘടകം പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ പിഎം വേലായുധന്, ചാലക്കുടിയില്‍ സാബു വര്‍ഗീസ് ആറ്റിങ്ങലില്‍ തോട്ടേക്കാട് ശശി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
നേരത്തെ, കേരളത്തിലെ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കാസര്‍കോഡ്-കെ സുരേന്ദ്രന്, വടകര-കെ പി ശ്രീശന്, കോഴിക്കോട്-വി മുരളീധരന്, പൊന്നാനി-കെ ജനാര്ദനന്, പാലക്കാട്-സി കെ പദ്മനാഭന്, എറണാകുളം- എ എന്‍ രാധാകൃഷ്ണന് എന്നിവരുടെ സ്ഥാനാര്ത്ഥിപട്ടികയായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്.
കൊച്ചി|
WEBDUNIA|
അടുത്ത ദിവസങ്ങളില്‍ തന്നെ ബാക്കി വരുന്ന സീറ്റുകളിലേക്കുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.