ബിജു രമേശിന്റെ നേതൃത്വത്തില്‍ ബാര്‍ ഉടമകളുടെ യോഗം ഇന്ന്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (08:35 IST)
ബാര്‍കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബാര്‍ ഉടമകള്‍ യോഗം ചേരുന്നു. വ്യക്തിപരമായി ബിജു രമേശ് വിളിക്കുന്ന യോഗം കൊച്ചിയിലാണ് നടക്കുന്നത്. 418 ബാറുകളുടെ ഉടമകളെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്.

അതേസമയം, ഈ യോഗവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണം സംബന്ധിച്ച കാര്യങ്ങളും ഇക്കാര്യത്തില്‍ തെളിവുകള്‍ നല്കുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :