ബാര്‍ ലൈസന്‍സ്‌: കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറെന്ന് സുധീരന്‍

തിരുവനന്തപുരം| Harikrishnan| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (20:28 IST)
ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയേയും ഫോണില്‍ വിളിച്ച്‌ സുധീരന്‍ ഇക്കാര്യം അറിയിച്ചു.

പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി കൂടേണ്ടതുണ്ടെങ്കില്‍ അതിനും സന്നദ്ധനാണെന്നും സുധീരന്‍ വ്യക്‌തമാക്കി.

സുധീരന്റെ നിലപാടിനെതിരേ വെള്ളാപ്പള്ളി നടേശനും വിവിധ നേതാക്കളും രംഗത്തെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :