ബാംഗ്ലൂര്‍ സ്ഫോടനം: വിചാരണ ജൂണ്‍ ഏഴിന്

ബാംഗ്ലൂര്‍| WEBDUNIA| Last Modified വെള്ളി, 8 ഏപ്രില്‍ 2011 (11:18 IST)
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ ജൂണ്‍ ഏഴിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലിലെ സിറ്റി സിവില്‍ കോടതിയിലാണ് വിചാരണ നടക്കുക. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി വിചാരണ തീയതി മാറ്റുകയായിരുന്നു. കേസിലെ മുപ്പത്തിയൊന്നാം പ്രതിയാണ് മദനി.

2008 ജൂലായ് 25-ന് ബാംഗ്ലൂരിനെ ഞെട്ടിച്ച സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെ 32 പ്രതികളാണ് ഉള്ളത്. 18 മലയാളികള്‍ ഉള്‍പ്പെടെ 19 പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് പ്രതികള്‍ കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് പേരെ ഇനിയും പിടികൂടാനുണ്ട്. ഇതില്‍ മൂന്ന് പേര്‍ വിദേശികളാണ്.

280 ഓളം സാക്ഷികളുള്ള കേസിന്റെ വാദം കേള്‍ക്കുന്നത് ജസ്റ്റിസ്‌ എച്ച്‌ എല്‍ ശ്രീനിവാസനാണ്‌.
2010 ഡിസംബര്‍ മൂന്നിനാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അഡീഷണല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിചാരണ കോടതിക്ക് കൈമാറിയത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :