ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി: ദമ്പതികള്‍ പിടിയില്‍

നെടുമങ്ങാട്| WEBDUNIA|
PRO
PRO
ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന ദമ്പതികള്‍ പൊലീസ് പിടിയിലായി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മോഷണ ശ്രമത്തിനിടയിലാണ്‌ ദമ്പതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം അമ്പലത്തറ പള്ളിത്തെരുവ് സ്വദേശി പീരുമുഹമ്മദ് (54), ഭാര്യ ഷാഹിദ ബീവി (48) എന്നിവരാണു പൊലീസ് വലയിലായത്. ദമ്പതികള്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന മോഷണ ശ്രമത്തെ കുറിച്ച് അറിഞ്ഞ പൊലീസ് വളരെ തന്ത്രപൂര്‍വമാണിരുവരെയും പിടികൂടിയത്.

നെടുമങ്ങാട് എസ്ഐ ബിജു, എഎസ്ഐ ടിസുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണിവരെ പിടിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :