ബപ്പിടലിന് മൃഗബലി വേണം: ഹിന്ദു സംഘടനകള്‍

പെരിയ| WEBDUNIA|
വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള ബപ്പിടല്‍ ചടങ്ങിന് മൃഗബലി വേണമെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തു വന്നു. മൃഗബലി നടത്തുന്നതിന്‍റെ പേരില്‍ ബപ്പിടല്‍ ചടങ്ങ്‌ നിരോധിക്കാനുള്ള ഇടതു സര്‍ക്കാറിന്റെ ഗൂഢാലോചന ജീവന്‍കൊടുത്തും പ്രതിരോധിക്കുമെന്നും ഭക്തജനങ്ങളെയും വിശ്വാസികളെയും പീഡിപ്പിച്ചാല്‍ ശക്തമായി നേരിടുമെന്നും ഉത്തരമലബാര്‍ തീയസമുദായ ക്ഷേത്രസംരക്ഷണ സമിതി വ്യക്തമാക്കി.

ബപ്പിടല്‍ ചടങ്ങിനു നായാട്ട് തടയുന്നതിന്റെ പേരില്‍ വനം വകുപ്പും ഭരണകൂടവും ഭക്തജനങ്ങളെ പീഡിപ്പിച്ചാല്‍ ശക്തമായി രംഗത്തു വരുമെന്ന് ബിജെപി ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്. അതേസമയം തെയ്യംകെട്ടിന്റെ ഭാഗമായി മൃഗവേട്ടക്ക്‌ പോയവരെ വഴിയില്‍ അറസ്റ്റു ചെയ്‌ത നടപടി ഉദുമയില്‍ സി പി എമ്മിനകത്ത്‌ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക്‌ കാരണമായിട്ടുണ്ട്‌.

സംഭവത്തില്‍ ഉദുമ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ വിശ്വാസികള്‍ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്‌. എം എല്‍എയുടെ മണ്‌ഡലത്തിലെ പ്രധാന വോട്ടു കേന്ദ്രമായ കൊളത്തൂര്‍ സ്വദേശികളായ പത്തംഗ സംഘത്തെയാണ്‌ രാത്രി വഴിയില്‍ പതിയിരുന്ന വനപാലകര്‍ വാഹനം തടഞ്ഞ്‌ പിടികൂടിയത്‌.

ഇതിനിടെ, ജില്ലയില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ടിനോടനുബന്ധിച്ച് നടക്കുന്ന ബപ്പിടല്‍ ചടങ്ങിന് മൃഗവേട്ട നടത്തുന്നത് തടയാന്‍ ജില്ലാ കലക്ടര്‍ ആനന്ദ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. മൃഗവേട്ട തടയണമെന്ന് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. ജില്ലയില്‍ ലൈസന്‍സ് ഉള്ളതും അല്ലാത്തതുമായ എല്ലാ തോക്കുകളും അതാത് പൊലീസ് സ്റ്റേഷനുകളില്‍ മാര്‍ച്ച് ഒന്നിനകം ഏല്‍പിക്കണം. വേട്ട തടയാനായി തെയ്യം കെട്ട് നടക്കുന്ന ദിവസങ്ങളില്‍ ഫോറസ്റ്റ്, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരടങ്ങിയ ജോയിന്റ് സ്‌ക്വാഡ് വ്യാപകമായി റെയ്ഡ് നടത്തും. ഇതുകൂടാതെ തെയ്യം കെട്ടുകള്‍ നടക്കുന്ന ഒരു മാസക്കാലം പ്രത്യേക റെയ്ഡുകള്‍ നടക്കും.

ലൈസന്‍സില്ലാത്ത അനധികൃത തോക്കുകള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെക്കും. മൃഗവേട്ട സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഫോറസ്റ്റ് വകുപ്പ് പാരിതോഷികം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വയനാട്ടുകുലവന്റെ സന്തതസഹചാരിയായ കണ്ടനാര്‍ കേളന്‍ ദൈവത്തിന്‌ കാഴ്‌ച്ചവയ്‌ക്കാനാണ്‌ നായാടി കൊണ്ടുവരുന്ന വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത്‌. അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയെ നായാടുന്നതിനെതിരേ മൃഗസ്‌നേഹികളും പരിസ്‌ഥിതിപ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു. വംശനാശ ഭീഷണിനേരിടുന്ന മലയണ്ണാനടക്കം ആചാരത്തിന്റെ പേരില്‍ നായാടപ്പെടുന്നതിനെതിരെയാണ് സംഘടനകള്‍ രംഗത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ കൊലവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഇന്ന് ...

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം
മനോജ് നല്‍കിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. ...

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ
കാലാവസ്ഥാ വ്യതിയാനവും രോഗബാധയേയും തുടര്‍ന്ന് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനം ഇത്തവണ 40 ...