ബദല്‍ പാഠപുസ്തകം മന്ത്രിക്ക് നല്‍കി

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 31 ജൂലൈ 2008 (11:28 IST)
കെ.എസ്.യു തയാറാക്കിയ ബദല്‍ പാഠപുസ്തകം വിദ്യാഭ്യാസ മന്ത്രി എം.എ ബേബിക്ക് കൈമാറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് ഹൈബി ഈഡനാണ് പുസ്തകം കൈമാറിയത്.

കെ.എസ്.യു സമര്‍പ്പിച്ച പുസ്തകം മാതൃകാ‍പുസ്തകമായി അംഗീകരിക്കണമെന്നും അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് വിവാദമായ പാഠപുസ്തകം പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആശങ്ക പങ്ക് വയ്ക്കാനാണ് കെ.എസ്.യു ബദല്‍ പുസ്തകമിറക്കിയത്.

ഈ പുസ്തകം പരിശോധിച്ച് വിദഗ്ദ്ധസമിതിക്ക് കൈമാറാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയതായി ഹൈബി ഈഡന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് വിവാദമായത്. ഈ പുസ്തകം എത്രയും വേഗം പിന്‍‌വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.എസ്.യു അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :