ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍; ആദ്യദിനം പ്രക്ഷുബ്ധം, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പതിമൂന്നാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രക്ഷുബ്ധം. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനും ആദ്യദിനം സാക്ഷ്യംവഹിച്ചു. അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിമരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എ കെ ബാലന്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരാണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

അട്ടപ്പാടിയില്‍ ആദിവാസികളുടെ ദുരവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് എ കെ ബാലന്‍ കുറ്റപ്പെടുത്തി. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിണിമരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കാന്‍ ഒരു മന്ത്രിക്ക് പോലും ചങ്കൂറ്റമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ഫോണ്‍ചോര്‍ത്തലിനെ ചൊല്ലിയും ബഹളമയമായി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു‍.

നിയമസഭാ സമ്മേളനം ജൂലൈ18 വരെ നീണ്ടു നില്‍ക്കും. സഭയിലെ എല്ലാ നടപടികളും ഇന്ന് മുതല്‍ മലയാളത്തിലായിരിക്കും നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :