ഫയസിന് ഉന്നതബന്ധം; ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി

കൊച്ചി| WEBDUNIA|
PRO
PRO
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ഫയസിന്റെ തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ഫയസിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായും കസ്റ്റംസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്ന് കോടതിയെ അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കുറ്റമാണ് ഫയസ് ചെയ്തത്. ഫയസിന് ജാമ്യം നല്‍കിയാല്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കും. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് സിബിഐ വാദിച്ചു. തുടര്‍ന്ന് കോടതി ജാമ്യം തള്ളി. കഴിഞ്ഞ ആഴ്ച കസ്റ്റംസ് രജിസ്ടര്‍ ചെയ്ത കേസുകളില്‍ ഫയസിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുവന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറു കോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഫൈസ് സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ജിക്കുമോനുമായി ഫയസിന് ബന്ധമുണ്ടെന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു. ഫൈസിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ കാറില്‍ വെച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സിപിഎം ആരോപിക്കുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :