പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

പീരുമേട്| WEBDUNIA|
PRO
PRO
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പനാര്‍ റാണികോവില്‍ എസ്റ്റേറ്റ് ലയത്തിലെ അരുണ്‍ കുമാര്‍ എന്ന 22 കാരനാണ് പൊലീസ് വലയിലായത്.

നാലുമാസം ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ സലീമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തത്.

വനിതാ സ്പെഷ്യല്‍ സ്ക്വാഡ് കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പ്രതിയെ പീരുമേട് ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :