പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ

AKJ IYER| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (15:44 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി
ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. മണമ്പൂർ ചാത്തമ്പാറ സ്വദേശി വിനീത് എന്ന ഇരുപത്താറുകാരനാണ് കല്ലമ്പലം പോലീസിന്റെ വലയിലായത്.

ആറ്റിങ്ങലിൽ ഒരു സ്ഥാപനത്തിൽ പഠിക്കാൻ പോയിരുന്ന കുട്ടിയെ വിനീത്
നയത്തിൽ വശീകരിച്ച് തട്ടിക്കൊണ്ടുപോയി
പത്തനംതിട്ട ചിറ്റാർ പടയണിപ്പാറയിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കല്ലമ്പലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും കുട്ടിയേയും പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :