തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (19:22 IST)
PRO
പൊതുനിരത്തിലെ പ്രകടനം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി കോയ്ടിയേരി ബാലകൃഷ്ണന്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി ഇതുവരെ ആരാഞ്ഞിട്ടില്ല. ഇതിന്റെ പ്രായോഗിക വിഷമതകള്‍ കോടതിയെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ സമീപം പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ഹെക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം യോഗങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും റവന്യൂ, പോലീസ്, തദ്ദേശ ഭരണ വകുപ്പുകളോട് കോടതി നിര്‍ദ്ദേശിച്ചു.
അനധികൃത യോഗങ്ങള്‍ തടയാന്‍ പോലീസിന് ഉത്തരവാദിത്തമുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനുമുന്നില്‍ സ്ഥിരമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുുന്നതിനെതിരെ സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയിലായിരുന്നു ഡിവിഷന് ബഞ്ചിന്റെ വിധി.
കൊച്ചിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രകടനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.