പോള്‍ വധം: സീരിയല്‍ നടി ദൃക്‌സാക്ഷി?

Paul Muthoot
ആലപ്പുഴ| WEBDUNIA|
PRO
PRO
പോള്‍ എം ജോര്‍ജ് വധക്കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. പോള്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു പ്രമുഖ സീരിയല്‍ നടി കാറിലുണ്ടായിരുന്നതായി സൂചന. അടുത്തിടെ ഏറെ ജനപ്രീതി നേടിയ ഒരു സീരിയലില്‍ ദുഷ്ട കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയയായ നടിയാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ചവറയില്‍ നിന്ന് വാഹനം കണ്ടെടുക്കുമ്പോള്‍ അതിനുള്ളില്‍ ഒരു ചുരിദാര്‍, ലേഡീസ് ബാഗ്, ആഭരണങ്ങള്‍ നിറഞ്ഞ ബാഗ് എന്നിവയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സീരിയല്‍ നടിയുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്നാ‍ണ് സൂചന.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തുന്നില്ല. നടിയുടേതെന്ന് കരുതപ്പെടുന്ന ബാഗും വസ്ത്രവും ആഭരണങ്ങളും മറ്റൊരു കാറില്‍ കടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചവറ സി ഐയുടെ സഹായത്തോടെയായിരുന്നത്രേ ഈ നടപടി. എന്നാല്‍ ഏതോ ഉന്നതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സാധനങ്ങള്‍ കടത്താന്‍ സി ഐ കൂട്ടുനിന്നതെന്നാണ് അറിയുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. പോളിനും സംഘത്തിനുമൊപ്പം സീരിയല്‍ നടി ഉണ്ടായിരുന്നു എങ്കില്‍, അവര്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയാണ്. അതിനാല്‍ വളരെ ശ്രദ്ധയോടെയായിരിക്കും പൊലീസ് ഈ പുതിയ കണ്ടെത്തല്‍ കൈകാര്യം ചെയ്യുന്നത്.
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :