പൊലീസില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 15 ഫെബ്രുവരി 2012 (14:41 IST)
PRO
PRO
സംസ്ഥാന പൊലീസില്‍ സമഗ്രമായ മാറ്റങ്ങളും പരീക്ഷണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍‌കൈയെടുക്കുന്നു. പൊലീസില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിലെ കേസുകളുടെ എണ്ണമനുസരിച്ചാകും ഈ സംവിധാനം നടപ്പിലാക്കുക. ആദ്യം പരീക്ഷണാര്‍ത്ഥത്തില്‍ കുറച്ച് പൊലീസ് സ്റ്റേഷനുകളിലാകും രണ്ടായി വേര്‍തിരിച്ച് സംവിധാനം നടപ്പാക്കുക.

പരീക്ഷണത്തിനായുള്ള പൊലീസ് സ്റ്റേഷനുകള്‍ നിര്‍ണയിക്കാന്‍ ഡിജിപിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പൊലീസ്‌ സേനയിലെ അംഗബലം വര്‍ദ്ധിപ്പിക്കും, ലക്ഷം ജനങ്ങള്‍ക്ക്‌ 200 പൊലീസ്‌ എന്ന കണക്ക് നിലവില്‍ വരുത്തും, ഇപ്പോഴിത് 138 ആണ്, ജനമൈത്രി പോലീസ് എന്നത് കൂടുതല്‍‌ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്‌ പരിശോധന നടത്തുമെന്നും റെയില്‍‌വേ പാസ് നല്‍കിയില്ലെങ്കില്‍ പൊലീസിന് ടിക്കറ്റെടുത്ത് കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :