പൊലിസിന് പിണറായിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എമ്മിനെതിരായ നടപടികള്‍ പൊലീസ് തിരുത്തുന്നതാണ് നല്ലതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഒരു നാടിന് നേരെ കുതിര കയറാമെന്ന് പൊലീസ് കരുതരുത്. തലശേരി ഏരിയാസെക്രട്ടറി എം സി പവിത്രനെ അറസ്റ്റുചെയ്തത് കോടിയേരി ബാലകൃഷ്ണനെ അപമാനിക്കാനാണ്. ഇത്രത്തോളം പോകണോയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലാണ് തലശേരി ഏരിയാസെക്രട്ടറി എം സി പവിത്രനെ പൊലീസ് അറസ്റ്റുചെയ്തത്.

പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് തലശേരി ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിലാണ് വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പതിനെട്ടോളം സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :