പൊതുപ്രവര്‍ത്തകരോട് പൊലീസ് മാന്യത കാട്ടണം: വയലാര്‍ രവി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
പൊലീസുദ്യോഗസ്‌ഥര്‍ പൊതുപ്രവര്‍ത്തകരോടും ജനങ്ങളോടും മാന്യമായി പെരുമാറണമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. കെ സുധാകരന്‍ എം പിക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ പൊലീസ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്ലക്‌സ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചതുമായി ബന്ധപ്പെട്ട്‌ പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു വയലാര്‍ രവി.

എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ചിന്ത പൊലീസ് ഉദ്യോഗസ്‌ഥര്‍ക്ക്‌ പാടില്ല. എം എല്‍ എയും എം പിമാരുമടക്കമുള്ള നേതാക്കന്‍‌മരോടും പൊതുപ്രവര്‍ത്തകരോടും പൊലീസ് മാന്യത കാട്ടണം. ഏത് പാര്‍ട്ടിയിലെ നേതാക്കന്‍‌മാരോടായാലും പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണം. കണ്ണൂര്‍ എസ്.പി മാന്യത കാട്ടണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാന്യതയോടെ പെരുമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.

കെ സുധാകരന്‍ എം പിയെ അഭിവാദ്യം ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് പൊലീസുകാരെ ജില്ലാ പൊലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണ്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മനോജ്, മുന്‍ പ്രസിഡന്‍റ് പി പി മനോജ്, സെക്രട്ടറി മാത്യു, എന്‍ ജെ ജോസഫ്, കൃഷ്ണന്‍, പുഷ്പന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :