പൂന്തുറ സിറാജിനെ കണ്ടു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജുമായി താന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പത്രത്തില്‍ വന്ന തന്‍റെ ലേഖനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സിറാജുമായി കൂടിക്കാഴ്‌ച നടത്തിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സിറാജുമായി നടത്തിയത് പരസ്യമായ കൂടിക്കാഴ്‌ചയാണ്. പി ഡി പിയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിഡിപി നേതാവ്‌ പൂന്തുറ സിറാജുമായി കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ നടന്ന രഹസ്യ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി ഇന്ന് വിശദീകരണം നല്കിയിരിക്കുന്നത്.

പുതുപ്പള്ളിയില്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമ്പോഴായിരുന്നു സിറാജുമായി കൂടിക്കാഴ്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :