പുസ്തകവായനയോളം വരില്ല സോഷ്യല്‍ മീഡിയ: കൊടിക്കുന്നില്‍ സുരേഷ്

ചെങ്ങന്നൂര്‍| WEBDUNIA|
PRO
PRO
പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കില്ലെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച വായനാദിനം - വായനാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടം നിര്‍വഹിക്കവേയാണ്‌ അദ്ദേഹം ഇതു പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലൂടെ വളരാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്‍പ്പര്യം. പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ിന്ന് ലഭിക്കില്ല. പുസ്തകങ്ങളിലേക്കും വായനയിലേക്കും പുതുതലമുറ മടങ്ങിവരണം എന്നും മന്ത്രി പറഞ്ഞു.

വായനാശീലം അകലുന്നത് സാമൂഹിക-സാംസ്കാരിക അധപതനത്തിനു കാരണമാകും. വായയിലൂടെയേ പുരോഗതി സാധ്യമാകൂവെന്ന ചിന്തയില്‍ നിന്നാണ് ഗ്രന്ഥശാലാ പ്രസ്ഥാത്തിന്റെ തുടക്കം എന്നും അദ്ദേഹം പറഞ്ഞു. വളര്‍ത്താന്‍ പിഎന്‍ പണിക്കര്‍ നല്‍കിയ സംഭാവകള്‍ അവിസ്മരണീയമാണ്. വായിച്ച് വളരാനുള്ള മലയാളികളുടെ പഴയകാല സ്വഭാവം തിരിച്ചുകൊണ്ടു വരാന്‍ കഴിയണം എന്നും അദ്ദേഹം പറഞ്ഞു.

വായനയാണ് വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തി. വിദ്യാര്‍ഥികള്‍ പുസ്തകങ്ങളുടെ കളിക്കൂട്ടുകാരാകണമെന്നും വായയിലൂടെ ലഭിക്കുന്ന അറിവുകള്‍ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനു പ്രയോജപ്പെടുത്തണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :