പുഴയിലൂടെ ഒഴുകിയൊഴുകി വയനാട്ടിലെത്തിയ ഹിപ്പൊ ചത്തു

മാനന്തവാടി| WEBDUNIA|
PRO
കനത്തമഴയില്‍ വയനാട്ടിലെ വരയാല്‍‌പുഴയില്‍ ഒഴുകിയെത്തിയ ഹിപ്പോപൊട്ടാമസ് ‘ചിന്നു‘ ചത്തു. കഴിഞ്ഞ ദിവസമാണ് പുഴയിലൂടെ ഒഴുകിയെത്തിയ ഹിപ്പോയെ കണ്ട് നാട്ടുകാര്‍ ഞെട്ടിയത്. ഞെട്ടല്‍ പിന്നെ കൌതുകമായി മാറി. പക്ഷേ കയറികെട്ടിവലിച്ചിട്ടും പലശ്രമങ്ങളും നടത്തിയിട്ടും അനങ്ങാന്‍ കൂട്ടാക്കാതെ കിടക്കുകയായിരുന്നു ഹിപ്പോ.

ജമിനി സര്‍ക്കസിലെ താരമായിരുന്നു ചിന്നു എന്ന ഹിപ്പൊപൊട്ടാമസ് ഭീമന്‍.ജമിനി സര്‍ക്കസിന്റെ ഉടമസ്ഥതയിലുള്ള പേര്യ വരയാല്‍ രാമഗിരി എസ്റ്റേറ്റില്‍ നിന്ന് രക്ഷപ്പെട്ടാണ് ഹിപ്പോപൊട്ടമസ്‌ കഴിഞ്ഞ ദിവസം പുഴയിലൂടെ വന്നത്.

എസ്റ്റേറ്റിലെ കുളത്തിലായിരുന്നു ഹിപ്പോപൊട്ടാമസിനെ വളര്‍ത്തിയിരുന്നത്‌. വെള്ളം പൊങ്ങിയതോടെ കൂട്‌ തകര്‍ന്ന്‌ തൊട്ടടുന്ന തോട്ടിലേക്ക്‌ ചാടുകയായിരുന്നു.ഒഴുക്കിന്റെ ശക്തിയില്‍ ഒന്നര കിലോമീറ്ററോളം ദൂരം ഒഴുകിപോയതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇന്നലെ രാത്രി വൈകിയും ശ്രമിച്ചിട്ടും ചിന്നുവിനെ തിരികെയെത്തിക്കാനുള്ള അധികൃതരുടെ ശ്രമം വിജയിച്ചില്ല. കയറുകെട്ടി തോട്ടില്‍ നിന്നും കരയ്ക്കെത്തിച്ചു. ഇന്നലെ രാവിലെ കൂട്ടിലെത്തിക്കാനുള്ള ശ്രമം നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന്‌ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ പൊലീസും വനപാലകരും കാവല്‍ ഏര്‍പ്പെടുത്തി. കാലിന്‌ മുറിവേറ്റതിനെ തുടര്‍ന്ന്‌ വെറ്ററിനറി ഡോക്ടര്‍ എത്തി ചികിത്സ നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :