ലോഡ് ഷെഡിംഗിന്റെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ലോഡ്ഷെഡിംഗ് സമയം ഒരു ദിവസം ഒന്നര മണിക്കൂറായി കുറയും.
രാവിലെ ആറിനും ഒമ്പതിനും ഇടയിലുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കി എന്നതാണ് പ്രധാന നിര്‍ദ്ദേശം. പകല്‍ ഒരു മണിക്കൂര്‍ നേരവും രാത്രി അരമണിക്കൂറും വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്തിനിടയില്‍ ആയിരിക്കും ഒരു മണിക്കൂര്‍ നിയന്ത്രണം.
രാത്രി ഏഴിനും പതിനൊന്നിനും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവും. പുതുക്കിയ സമയക്രമം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.
കെഎസ്ഇബി സമ്പൂര്‍ണ്ണ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.