പുറത്ത് വന്നത് ബിജെപിയുമായുള്ള രഹസ്യബന്ധം; കൂടിക്കാഴ്ച നടന്നത് മുഖ്യമന്ത്രിയുമായുള്ള ധാരണപ്രകാരമെന്ന് കോടിയേരി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ ചര്‍ച്ചയിലൂടെ പുറത്തുവന്നത് ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യബന്ധമാണെന്ന് സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തലങ്ങളിലുള്ള ചര്‍ച്ചയല്ല നടന്നത്.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ബന്ധമാണ് തെളിയുന്നത്. തെരഞ്ഞെടുപ്പ് ധാരണപ്രകാരമാണ് പി.സി ജോര്‍ജ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയുമായുള്ള ധാരണപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്നും കോടിയേരി ആരോപിച്ചു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാനിര്‍മാണത്തിന് എത്ര രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് സംഘവുമായി നടത്തിയ ചര്‍ച്ച ഔദ്യോഗികമായിരുന്നില്ല. ചര്‍ച്ചയുടെ വിശദാംശം പുറത്തുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.